06:02pm 24 September 2026
NEWS
പ്രശസ്ത ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു
04/04/2025  08:37 AM IST
nila
  പ്രശസ്ത ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു. 87 വയസ്സായിരുന്നു. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. നാല് പതിറ്റാണ്ട് ബോളിവുഡ് സിനിമകളിൽ സജീവമായിരുന്ന ജീവിതത്തിനാണ് ഇതോടെ വിരാമമായത്. 

ദീർഘനാളുകളായി കരൾ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു താരം. ഇതിനിടയിൽ ഹൃദയസംബന്ധമായ അസുഖങ്ങളും ബാധിച്ചതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

1957ലാണ് മനോജ് കുമാർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 'ഫാഷൻ' എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡ് പ്രവേശം. പിന്നീട് പുരബ് ഔർ പശ്ചിം, ക്രാന്തി തുടങ്ങിയ ദേശഭക്തി സിനിമകളിലൂടെ താരപദവിയിലേക്കുയർന്നു. പത്മശ്രീയും ദാദാ സാഹിബ് ഫാൽക്കെയുമടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് നിർമാതാവ് കൂടിയായ മനോജ് കുമാർ. 

1937 ൽ ബ്രിട്ടീഷ് ഇന്ത്യയിലെ (ഇപ്പോൾ പാകിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ) വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ അബോട്ടാബാദിൽ ജനിച്ചു. ഹരികൃഷ്ണൻ ഗോസ്വാമി എന്നായിരുന്നു യഥാർത്ഥ പേര്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.